കരമന കാലടിയിലെ ദുരൂഹമരണങ്ങൾ: ഇന്ന് ക്രൈബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങും
തിരുവനന്തപുരം: കരമന കാലടിയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് ക്രൈബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങും. ദുരൂഹമരണങ്ങളില്‍ 2012 ല്‍ സംഭവിച്ച ജയപ്രകാശിന്റെ മരണമായിരിക്കും ആദ്യം അന്വേഷിക്കുക. തുടര്‍ന്ന് ജയമാധവന്‍ നായരുടെ മരണത്തിലേക്ക് അന്വേഷണം നീളും. അന്വേഷണം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ക്രൈം ഡി.സി.പിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നാണ് വിവരം.
ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കത്ത് നല്‍കും. കുടുംബത്തില്‍ നടന്ന ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട റവന്യൂ, കോടതി രേഖകളും പൊലീസ് ഉടന്‍ ശേഖരിക്കും. കൂടത്തില്‍ തറവാടിന് എവിടെയെല്ലാം ഭൂസ്വത്തുക്കളുണ്ട്, ഭൂമി ആര്‍ക്കെല്ലാം കൈമാറിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. ജയമാധവന്‍ മരിച്ചതിനു ശേഷം ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് കോടതിയില്‍ എത്തിയവരെ കുറിച്ചും പ്രാഥമിക ഘട്ടത്തില്‍ അന്വേഷിക്കും.
ക്രൈം ഡിറ്റാച്ച്‌മെന്റ് എസ് പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍, മുന്‍ കാര്യസ്ഥന്‍ സഹദേവന്‍ എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും. ജയമാധവന്‍ നായര്‍ മരിച്ച ശേഷം ബന്ധുക്കള്‍ എന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരുടേയും മൊഴിയെടുക്കും.
ബന്ധുവായ പ്രസന്നകുമാരിയും കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അടക്കമുളളവരും ചേര്‍ന്നാണ് ജയമാധവന്റെ സ്വത്ത് തട്ടിയെടുത്തതെന്ന് പരാതിക്കാരന്‍ അനില്‍കുമാര്‍ പറഞ്ഞു. തറവാട്ടു കാരണവരായ ഗോപിനാഥന്‍ നായരുടെ ഭാര്യ സുമുഖിയമ്മ 2008 ല്‍ മരണമടഞ്ഞതോടെയാണ് കോടികളുടെ സ്വത്ത് മകന്‍ ജയപ്രകാശിലെത്തിയത്. ഇദ്ദേഹത്തിന്റെ മരണശേഷം ഗോപിനാഥന്‍ നായരുടെ ജേഷ്ഠന്റെ മകന്‍ ജയമാധവന്‍ നായര്‍ അവകാശിയായി.
www.ezhomelive.com
No comments
Post a Comment