കോളജ് വിദ്യാര്‍ഥിനിയെ കെഎസ്ആര്‍ടിസി ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; കീഴ്പ്പള്ളി സ്വദേശി അറസ്റ്റില്‍
കെഎസ്ആര്‍ടിസി ബസില്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. പ്രതിയെ അറസ്റ്റ് ചെയ്തു. ഇരിട്ടിയില്‍ നിന്നും ഉളിക്കല്‍ വഴി ആലക്കോട് പോകുകയായിരുന്ന ബസിലാണ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്തതത്. കീഴ്പ്പള്ളിയിലെ കുഴികണ്ണി ജിതേഷിനെ (33) യാണ് ഉളിക്കല്‍ എസ്ഐ കെ.വി നിഷിത്ത്, എഎസ്ഐ നാസര്‍ പൊയിലന്‍ , സിപിഒ അനൂപ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.വിദ്യാര്‍ഥിനിയെ ജിതേഷ് ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മാറി നില്ക്കാന് പറഞ്ഞുവെങ്കിലും പീഡന ശ്രമം തുടരുകയും വിദ്യാര്‍ഥിനി ബഹളം വെച്ചതിനെ തുടര്‍ന്ന് സഹ യാത്രികരുടെ ആവശ്യപ്രകാരം ഉളിക്കല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിദ്യാര്‍ഥിനി പരാതി എഴുതി നല്‍കുകയും ചെയ്തു.
No comments
Post a Comment