തീരദേശ ഹൈവേയുടെ ഭാഗമായി നിർമിക്കുന്ന മാട്ടൂൽ-അഴീക്കൽ പാലത്തിന്റെ സ്ഥാനനിർണയം പൂർത്തിയായി
തീരദേശ ഹൈവേയുടെ ഭാഗമായി നിർമിക്കുന്ന മാട്ടൂൽ-അഴീക്കൽ പാലത്തിന്റെ സ്ഥാനനിർണയം പൂർത്തിയായി. മാട്ടൂൽ സൗത്ത് മുനമ്പിന് സമീപത്തുനിന്നാണ് അഴിമുഖത്തിന് കുറുകെ അഴീക്കൽ ലൈറ്റ് ഹൗസിന് സമീപത്തേക്ക് പാലം പണിയുന്നത്. പാലത്തിന്റെ ഡിസൈൻ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന ഉടൻ ആരംഭിക്കും. രണ്ട് മാസത്തിനകം പരിശോധന പൂർത്തിയാക്കും. തിരുവനന്തപുരം ആർടിഎഫ് ഇൻഫ്രയാണ് പരിശോധന നടത്തുന്നത്. ഇൻവെസ്റ്റിഗേഷന് 33 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കിഫ്ബി–ദേശീയപാതാ വിഭാഗം മേധാവികൾ സ്ഥലം സന്ദർശിച്ചിരുന്നു. ഇവരുടെ കൂടി നിർദേശം പരിഗണിച്ചാണ് കോൺട്രാക്ടർ കമ്പനിയുടെ അധികൃതരും സ്ഥലപരിശോധന നടത്തിയത്. ടി വി രാജേഷ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെയാണ് തീരദേശ ഹൈവേയുടെ ഭാഗമായി പാലം പണിയാൻ തത്വത്തിൽ അംഗീകാരം നൽകിയത്. ഏതാണ്ട് 680 മീറ്ററോളം നീളമുള്ള പാലമാകും നിർമിക്കുക
No comments
Post a Comment