Header Ads

  • Breaking News

    ബീച്ചില്‍ 'പ്ലോംഗിംഗ്' നടത്തി മോദി; വീഡിയോ വൈറല്‍



    സ്വച്ഛ്‌ ഭാരതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല സജീകരണ വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ചെന്നൈ മാമല്ലപുരം ബീച്ചില്‍ പ്രധാനമന്ത്രിയുടെ 'പ്ലോംഗിംഗ്'.

    ബീച്ചിലെ മാലിന്യങ്ങള്‍ പെറുക്കി മാറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്ലോംഗിംഗ് നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രധാനമന്ത്രി ബീച്ചില്‍ നിന്നെടുത്തു മാറ്റിയത്. പെറുക്കിയെടുത്ത മാലിന്യങ്ങള്‍ അദ്ദേഹം ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന് നല്‍കുകയാണ്. ഇ​തി​ന്‍റെ വീ​ഡി​യോ പ്ര​ധാ​ന​മ​ന്ത്രി തന്‍്റെ ട്വി​റ്റ​ര്‍ ഹാന്‍ഡിലിലൂടെ പങ്കു വെഹ്ചിട്ടുണ്ട്.

    ജോഗിംഗിനൊപ്പം മാലിന്യശേഖരണം നടത്തുന്ന പ്രവര്‍ത്തനമാണ് പ്ലോഗിംഗ്. 2016ല്‍ സ്വീഡനിലാണ് ഇത് ആദ്യം നിലവില്‍ വന്നത്. പിന്നീട് ഇത് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ അവബോധമുണ്ടാക്കുക എന്നതാണ് പ്ലോഗിംഗിന്‍്റെ ധര്‍മ്മം.


    ഇന്ന് രാവിലെയായിരുന്നു സംഭവം. ചൈനീസ് പ്രസിഡന്‍്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തുന്നതിന്‍്റെ ഭാഗമായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. മഹാബലിപുരത്തു വെച്ചാണ് കൂടിക്കാഴ്ച.

    ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഫിഷര്‍മാന്‍ കോവ് റിസോര്‍ട്ടില്‍ പുരോഗമിക്കുകയാണ്. കൂടിക്കാഴ്ചയില്‍ ഭീകരവാദം, ധനസഹായം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
    ചര്‍ച്ചകള്‍ക്ക് ശേഷം ഷി ജിന്‍പിംഗ് ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും നേപ്പാളിലേക്ക് പോകും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad