അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ജനവിധി ഇന്ന്; വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനവിധി എഴുതും. 9.5 ലക്ഷത്തോളം വോട്ടര്‍മാര്‍മാരാണ് അഞ്ച് മണ്ഡലങ്ങളിലും കൂടി ഉള്ളത്. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് നടക്കുന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. അതേസമയം സംസ്ഥാനത്ത് മിക്കയിടങ്ങളിലും തുടരുന്ന കനത്തമഴ വോട്ടെടുപ്പിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്.സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ചലനങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ തന്നെ ഇരു മുന്നണികള്‍ക്കും തിരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ടതാണ്. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും വിജയം അനിവാര്യം.
മഞ്ചേശ്വരത്ത് എംഎല്‍എയായിരുന്ന പി ബി അബ്ദുള്‍ റസാക്കിന്റെ മരണത്തെതുടര്‍ന്നും മറ്റിടങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. ഞായറാഴ്‌ച നിശ്ശബ്ദ പ്രചാരണത്തിലൂടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും ത്രികോണമത്സരമാണ്. മറ്റ് രണ്ടിടത്ത് എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേരാണ് പോരാട്ടം.
www.ezhomelive.com
No comments
Post a Comment