അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും
പാലക്കാട്: അട്ടപ്പാടിയിൽ ഉൾവനത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്കാണ് ഇൻക്വസ്റ്റ്. ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയക്കും. കർണാകട സ്വദേശി സുരേഷ്. തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകം എന്ന മാവോയിസ്റ്റിനും മറ്റൊൾക്കും വെടിയേറ്റതായാണ് വിവരം.
തണ്ടർബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചത്. പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേർ മരിച്ചെന്നാണ് പൊലീസ് അറിയിച്ചത്. സ്ഥലത്തുനിന്നും മാവോയിസ്റ്റുകളുടെ തോക്കുകൾ ലഭിച്ചിട്ടുണ്ട്. അക്രമത്തിൽ പൊലീസുകാർക്ക് പരിക്കുപറ്റിയതായി വിവരമില്ല.
ഒമ്പത് പേരടങ്ങുന്ന ഇന്ന് സംഘമാണ് പ്രദേശത്ത എത്തിയത് എന്നാണ് തണ്ടർബോൾട്ട് കിട്ടിയ വിവരം. ഇവരിൽ ബാക്കിയുള്ളവർക്കായി ഉൾക്കാട്ടിൽ തെരച്ചിൽ തുടരുന്നുണ്ട്. രാത്രി വൈകിയും മഞ്ജി കണ്ടി ഊരിന് സമീപമുള്ള വനമേഖലയിൽ തെരച്ചിൽ നടത്തി. പാലക്കാട് എസ്‌പി ടി വിക്രം, ആന്‍റി മാവോയിസ്റ്റ് സ്ക്വാഡ് കമാന്റന്റ് ചൈത്ര തേരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്.
www.ezhomelive.com
No comments
Post a Comment