Header Ads

  • Breaking News

    സൗരയൂഥത്തിലെ 'ഏറ്റവും കൂടുതല്‍ പ്രജകളുള്ള രാജാവ്' ഇനി മുതല്‍ ശനി; ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ വ്യാഴത്തെ കടത്തി വെട്ടി


    സൗരയൂഥത്തില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം എന്ന പദവി ഇനി മുതല്‍ ശനി ഗ്രഹത്തിന്. പുതിയ 20 ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തിയതോടെയാണ് ഈ പദവി വ്യാഴത്തില്‍ നിന്ന് ശനി പിടിച്ചെടുത്തത്! 79 ഉപഗ്രഹങ്ങളോടെയാണ് വ്യാഴം ഇത്രയും കാലം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത്. ശനിയുടെ 62 ഉപഗ്രഹങ്ങള്‍ മാത്രമേ ഇത്രയും കാലം കണ്ടെത്തിയിരുന്നുള്ളൂ. പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങള്‍ കൂടിയാകുമ്പോള്‍ നിലവില്‍ ശനിക്ക് 82 ഉപഗ്രഹങ്ങള്‍ ഉണ്ട്. ഹവായ് ദ്വീപില്‍ സ്ഥാപിച്ച സുബാരു ടെലസ്‌കോപ്പാണ് പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. പുതിയ ഉപഗ്രഹങ്ങള്‍ ശനിയുടെ ഉപരിതലത്തില്‍ നിന്ന് കേവലം അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണ്. ഇവയില്‍ 17 ഉപഗ്രഹങ്ങള്‍ വിപരീത ദിശയിലാണ് ശനിയെ ചുറ്റിക്കറങ്ങുന്നത്. പുതിയ ഉപഗ്രഹങ്ങള്‍ക്ക് പേരിടാനുള്ള മത്സരം നടക്കുകയാണ്. ഗാല്ലിക്, ഇന്യൂട്ട്, നോര്‍സ് പുരാണങ്ങളിലെയും ഐതീഹ്യങ്ങളിലെയും കഥാപാത്രങ്ങളുടെ പേരുകളാണ് വേണ്ടത്.

    No comments

    Post Top Ad

    Post Bottom Ad