ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ മലയാളം പഠിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിൾ
ഗൂഗിൾ വികസിപ്പിച്ച വെർച്വൽ വ്യക്തിഗത സഹായി ആയ ഗൂഗിള്‍ അസിസ്റ്റന്‍റ് മലയാളം പറയുന്ന കാലം വിദൂരമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ മലയാളം പഠിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിളിന്‍റെ പുതിയ പ്രോജക്ട്. ആര്‍ട്ടിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ നിർമിത ബുദ്ധിയെ സ്പീച് റെകഗ്നിഷൻ പരിശീലിപ്പിക്കാൻ ഗൂഗിൾ തിരഞ്ഞെടുത്ത ഇന്ത്യൻ ഭാഷകളിൽ മലയാളവും ഇടംപിടിച്ചു. ഒന്നിലധികം ഭാഷകള്‍ ഒരേ സമയം മനസ്സിലാക്കാന്‍ നിര്‍മിത ബുദ്ധിയെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ പുതിയ പരീക്ഷണത്തിന് മുതിരുന്നത്. ഭാഷാ വൈവിധ്യം ഏറ്റവും അധികമായി കണ്ടു വരുന്ന ഇന്ത്യയെ തന്നെയാണ് ഇതിനായി തിരഞ്ഞെടുത്തതും.
ഗൂഗിളിന്‍റെ തന്നെ എ.ഐ ബ്ലോഗിലൂടെയാണ് ഇക്കാര്യം ഗൂഗിള്‍ അറിയിച്ചത്. ഹിന്ദി, മറാഠി, ഉറുദു, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളും ഗൂഗിള്‍ സ്പീച്ച് റെകഗ്നിഷന്‍ പരിശീലിപ്പിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
No comments
Post a Comment