വെള്ളക്കെട്ടു പരിഹരിക്കാൻ ജില്ലാ കലക്ടർ അധ്യക്ഷനായി പ്രത്യേക കർമസേന രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം
എറണാകുളം : കൊച്ചി വെള്ളക്കെട്ടു പരിഹരിക്കാൻ ജില്ലാ കലക്ടർ അധ്യക്ഷനായി പ്രത്യേക കർമസേന രൂപീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി, മെട്രോ, പോർട്ട്, കെഎസ്ഇബി, വാട്ടർ അതോറിറ്റി, സിയാൽ തുടങ്ങിയവയുടെ പ്രതിനിധികൾ ഉൾപ്പെട്ടതാണു കമ്മിറ്റി. നഗരസഭയ്ക്കെതിരെ ഇന്നും രൂക്ഷവിമർശനമുണ്ടായി. നഗരസഭ പിരിച്ചുവിട്ടാല്‍ പരിഹാരമെന്ന് പറയുന്നത് പുതിയ ട്രെന്‍ഡെന്ന് കോര്‍പറേഷന്‍ പ്രതിരോധിച്ചു.
മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടു മാത്രമാണ് സ്ഥിതി നിയന്ത്രണ വിധേയമായത്. പൊലീസ്, ഫയർഫോഴ്സ് സേനകളെ കോടതി അഭിനന്ദിച്ചു.വെള്ളം ഉയരാന്‍ കാരണം വേലിയേറ്റമെന്ന കോര്‍പറേഷന്‍ വാദം കോടതി തള്ളി. പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കി വേലി കെട്ടുന്നുണ്ടെന്നും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടി. മേയറും കലക്ടറും പങ്കെടുക്കുന്ന യോഗം 25ന് തിരുവനന്തപുരത്ത് ചേരും.
www.ezhomelive.com
No comments
Post a Comment