Header Ads

  • Breaking News

    കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍.



    കണ്ണൂര്‍:
    കാമുകിയില്‍ നിന്നും തനിക്ക് അയച്ചുകിട്ടിയ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തഴവ സ്വദേശിയായ കെ.വി. നജീമാണ് കണ്ണൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വെല്‍ഡിങ് ജോലി ചെയ്യുന്ന നജീം ഫേസ്ബുക്കിലൂടെയാണ് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
    അധികം താമസിയാതെ തന്നെ ഇവര്‍ തമ്മില്‍ കടുത്ത പ്രണയത്തിലാകുകയും തുടര്‍ന്ന് നജീം ലാബ് ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്യുന്ന പെണ്‍കുട്ടിയോട് നഗ്നചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രണയം മൂര്‍ച്ഛിച്ച വേളയില്‍ ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച പെണ്‍കുട്ടി ഇയാള്‍ക്കായി തന്റെ നഗ്ന ഫോട്ടോകള്‍ അയച്ചുകൊടുത്തു. എന്നാല്‍ വാട്സ്‌ആപ്പിലൂടെ അയച്ചുകിട്ടിയ സ്വന്തം കാമുകിയുടെ ചിത്രങ്ങള്‍ അധികം വൈകാതെ തന്നെ ഇയാള്‍ പെണ്‍കുട്ടിയുടെ അറിവില്ലാതെ തന്റെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയായിരുന്നു.
    തങ്ങളുടെ സുഹൃത്തിന്റെ കാമുകിയുടെ നിരവധി നഗ്നചിത്രങ്ങളാണ് ഇവരുടെ കൈകളിലേക്ക് എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ച്‌ നജീമിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ വിളിക്കുകയും കൂടുതല്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് താന്‍ കാമുകനാല്‍ വഞ്ചിക്കപ്പെട്ട വിവരം പെണ്‍കുട്ടി മനസിലാക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി കണ്ണൂര്‍ പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad