Header Ads

  • Breaking News

    കലിതുള്ളി തുലാവര്‍ഷം; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും 



    കൊച്ചി: തുലാവര്‍ഷം ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാലു ദിവസത്തേക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം. ഏഴ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. .

    തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 21 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

    അതേസമയം എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ അംഗനവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അവധി.

    ഓറഞ്ച് അലര്‍ട്ട്

    ഇന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിലും ബുധനാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.

    ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ(115 mm വരെ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad