കൂടത്തായി കൊലപാതകം: ജോളിയെ പുലിക്കയത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും; ഷാജുവിനെയും മാതാപിതാക്കളെയും വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മുഖ്യപ്രതി ജോളിയെ ഇന്ന് രണ്ടാം ഭർത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും. ഇതിന് ശേഷം ഈ വീട്ടിൽ വച്ച് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പിതാവ് സഖറിയാസ്, മാതാവ് ഫിലോമിന എന്നിവരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
മുഖ്യപ്രതി ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് വടകര തീരദേശ പൊലീസ് സ്റ്റേഷനിൽ വച്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഷാജുവിന്റെ അച്ഛൻ സഖറിയാസിനേയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു. ആദ്യ ഭാര്യ സിലി കൊല്ലപ്പെടുമെന്ന് ഭർത്താവ് ഷാജുവിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
സിലിയുടെ പോസ്റ്റ്മോർട്ടം എതിർത്തത് അതുകൊണ്ടാണ് എന്നാണ് പൊലീസ് കരുതുന്നത്. സിലി ജീവിച്ചിരിക്കെ തന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഷാജുവിനെതിരായ ജോളിയുടെ മൊഴിയും നിഗമനം ഇക്കാര്യം ശരിവയ്ക്കുന്നതാണ്. ഇന്നലത്തെ ചോദ്യം ചെയ്യലിലും ഷാജുവിനെതിരെ ജോളി മൊഴി നല്‍കിയിരുന്നു.
www.ezhomelive.com
No comments
Post a Comment