Header Ads

  • Breaking News

    പരിയാരം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന് തറക്കല്ലിടൽ ഉടൻ നടക്കും



    പരിയാരം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന് തറക്കല്ലിടൽ ഉടൻ നടക്കും. ഉത്തരമേഖല ഡിഐജി സേതുരാമൻ ഇതിന്റെ ഭാഗമായി കെട്ടിടം നിർമിക്കുന്ന സ്ഥലം സന്ദർശിച്ചു. ഒന്നര കോടി രൂപ ചെലവിൽ 7800 ചതുരശ്രഅടി വിസ്തീർണ്ണത്തിലാണ് പോലീസ് സ്റ്റേഷനുവേണ്ടി ഇരുനില കെട്ടിടം നിർമിക്കുന്നത്. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ചശേഷം ഡിഐജി പറഞ്ഞു. ആരോഗ്യ വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ 50 സെന്റ് സ്ഥലത്ത് പുതിയ പോലീസ് സ്റ്റേഷൻ പണിയുന്നത്. പരിയാരം സിഐ കെ.വി ബാബു, എസ്ഐ മാരായ പി.ബാബുമോൻ, ടി.രവീന്ദ്രൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കെ.വി സന്തോഷ് എന്നിവരും ഡിഐജിയുടെ കൂടെ ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad