Header Ads

  • Breaking News

    തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആറാട്ടു ചിറയുടെ ശുചീകരണം ആരംഭിച്ചു



    തളിപ്പറമ്പ :

    തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പുരാതനമായ ആറാട്ടു ചിറയുടെ ശുചീകരണം ആരംഭിച്ചു. ടിടികെ ദേവസ്വത്തിന്റെയും, ശ്രീകൃഷ്ണ സേവാസമിതിയുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെ ഭാഗമായി ചിറയിലെ ചളി നീക്കം ചെയ്യൽ പ്രവർത്തിയാണ് ഇന്ന് നടന്നത്. ക്ഷേത്ര സേവാസമിതിയെ കൂടാതെ റെസിഡൻഷ്യൽ അസോസിയേഷനുകൾ, ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ തുടങ്ങി മുന്നൂറിലധികം പേർ ഇന്ന് ചിറയുടെ ചെളി നീക്കം ചെയ്യലിൽ പങ്കെടുത്തു. മൂന്ന് ഘട്ടങ്ങളിലായാണ് പ്രവർത്തി നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ ചെളി മാറ്റൽ, രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിൽ ചിറയുടെ പടികൾ നവീകരിക്കുകയും ചുറ്റുമതില്കെട്ടുകയും സൗന്ദര്യവൽക്കരണവുമാണ് നടക്കുക

    ليست هناك تعليقات

    Post Top Ad

    Post Bottom Ad