ഡല്‍ഹിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി അബൂദാബിയില്‍ കാസര്‍കോട് സ്വദേശിയുമായി വിവാഹിതയായി; തട്ടിക്കൊണ്ടുവന്നതാണെന്ന ആരോപണവും ലൗജിഹാദ് ആരോപണവും നിഷേധിച്ചു
അബൂദാബി:
ഡല്‍ഹിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി അബൂദാബിയില്‍ കാസര്‍കോട് സ്വദേശിയുമായി വിവാഹിതയായി. അതേസമയം തട്ടിക്കൊണ്ടുവന്നതാണെന്ന ആരോപണവും ലൗജിഹാദ് ആരോപണവും കുട്ടി നിഷേധിച്ചു. അബൂദാബിയിലെ ഒരു മാളില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശിയുമായാണ് ഡല്‍ഹിയില്‍ കോളജില്‍ പഠിക്കുന്ന മലയാളി പെണ്‍കുട്ടി പ്രണയത്തിലായിരുന്നത്. കഴിഞ്ഞമാസം 24 ന് അബൂദാബി ജുഡീഷ്യല്‍ വകുപ്പിലെത്തി പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ചതായി പ്രഖ്യാപനവും നടത്തി.
പെണ്‍കുട്ടിയുടെ തിരോധാനം നാട്ടില്‍ ലൗ ജിഹാദായി വ്യാഖ്യാനിക്കപ്പെട്ടത് വിവാദത്തിനിടയാക്കിയിരുന്നു. പ്രണയിക്കുന്ന യുവാവിനെ വിവാഹം കഴിക്കാനാണ് അബൂദാബിയില്‍ എത്തിയതെന്ന് നേരത്തെ കുട്ടി വെളിപ്പെടുത്തിയിരുന്നു. നാട്ടില്‍ നിന്ന് അബൂദാബിയിലെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കിലും വിസമ്മതിച്ചു.
ഇതിനിടെയാണ് നിക്കാഹിന് ആവശ്യമായ രേഖകളും സാക്ഷികളുമായി ഇരുവരും അബൂദാബി ശരീഅ കോടതിയിലെത്തിയത്. ജഡ്ജിയുടെ കാര്‍മികത്വത്തില്‍ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുകയായിരുന്നു.
No comments
Post a Comment