Header Ads

  • Breaking News

    മാട്ടൂൽ എം യു.പി സ്കൂളിൽ ഇലക്കറി മേളയും ഭക്ഷണത്തിൽ ഇലക്കറിയുടെ പ്രാധാന്യത്തിന്റെ ക്ലാസ്സും



    മാട്ടൂൽ എം യു.പി.സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ഇലക്കറി മേളയും ഭക്ഷണത്തിൽ ഇലക്കറിയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സും  നടന്നു. മാട്ടൂൽ പ്രാഥമികാരോഗ്യ കേന്ദ്രം  മെഡിക്കൽ ഓഫീസർ ഡോ.അനൂപ് ഉദ്ഘാടനവും ഭക്ഷണത്തിൽ ഇലക്കറിയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ്സും എടുത്തു. മാട്ടൂൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി. ഇബ്രാംഹിം കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി. കൃഷ്ണൻ സ്വാഗതവും ആയിഷാ മഹ് റൂഫ് നന്ദിയും പറഞ്ഞു.പി.വി.പ്രസാദ് പ്രോജക്ട് പ്രവർത്തനങ്ങൾ വിശദീകരിച്ചു.പി.ടി.എ പ്രസിഡണ്ട് വി.പി.കെ. അബ്ദുൽ റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, കെ.വി.ദാമോദരൻ  ഫാത്തിമ ടി.വി.എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലതീഷ്, പബ്ലിക്ക് ഹെൽത്ത് നേഴ്സ് ശശികല ,സ്റ്റാഫ് നേഴ്സ് ഗീത എന്നിവർ ഇലക്കറികൾ പരിശോധിച്ച് മികച്ച ഇലക്കറികൾ കണ്ടെത്തി. വിദ്യാർത്ഥികളുടെ ഭക്ഷണക്രമത്തെ  പ0നം നടത്തിയപ്പോൾ  100 കുട്ടികളിൽ ഒരാഴ്ചയിൽ ഒര് കുട്ടി പോലും ഇലക്കറി ഉപയോഗിക്കുന്നില്ല എന്ന് കണ്ടെത്തി.കൂടാതെ ഒരു ആഴ്ചയിൽ എല്ലാ ദിവസം ബിസ്ക്കറ്റ് പോലെ ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരായി കണ്ടെത്തി.

    No comments

    Post Top Ad

    Post Bottom Ad