പയ്യന്നൂരിൽ വീണ്ടും പഴകിയ ആഹാര സാധനങ്ങൾ പിടികൂടി
പയ്യന്നൂരില്‍ ബേക്കറിയില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി. ഇന്ന് രാവിലെ പയ്യന്നൂര്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടിയത്. പയ്യന്നൂര്‍ കേളോത്ത് കോഴിക്കോടന്‍ സ്വീറ്റ്സ് എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍ നിന്നുമാണ് പഴകിയതും നിലവാരം കുറഞ്ഞതുമായ ആഹാര സാധനങ്ങളും നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കവറുകളും ഇന്ന് രാവിലെയോടെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് സ്ഥാപനം ആഹാര സാധനങ്ങള്‍ പാകം ചെയ്തിരുന്നതെന്നും തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡുകല്‍ ഇല്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്. വരും ദിവസങ്ങളില്‍ നഗരസഭാ പരിധിയിലെ മുഴുവന്‍ ബേക്കറികളിലും കൂള്‍ലാന്‍റുകളിലും പരിശോധന കര്‍ശനമാക്കുമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസം മുന്‍പാണ് പയ്യന്നൂരില്‍ പഴകിയ ഷവര്‍മ വില്പന നടത്തിയെന്ന കാരണത്തില്‍ പയ്യന്നൂര്‍ നഗരസഭ നഗരസഭ പരിധിയില്‍ താല്‍ക്കാലികമായി ഷവര്‍മ നിരോധിച്ചിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം തലവന്‍ കെ. പി രാജഗോപാലന്‍, ജൂനിയര്‍ എച്ച്. ഐമാരായ ഹരി പുതിയില്ലത്ത്, വി. കെ ഷലിജ്, കെ മധുസൂദനന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
No comments
Post a Comment