Header Ads

  • Breaking News

    പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍കയറി മര്‍ദിച്ചതായി പരാതി; പ്രതിഷേധവുമായി എസ് എഫ് ഐ രംഗത്ത്



    കാസര്‍കോട്:

    പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍കയറി മര്‍ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടനീര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അജിത്തിനെ (17)യാണ് ഒരു സംഘം മര്‍ദിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. അക്രമത്തിനു പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് എസ് എഫ് ഐ രംഗത്ത് വന്നു.

    സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചുവെന്നാരോപിച്ചാണ് മര്‍ദിച്ചതെന്ന് അക്രമത്തിനിരയായി ചെങ്കള സഹകരണാശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പറഞ്ഞു. എട്ടോളം ലീഗ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ അക്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും നാടിന്റെ ഐക്യം കളങ്കപ്പെടുത്തുവാനും സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിനകത്തുകയറി ആക്രമിക്കുവാനും മുതിര്‍ന്ന കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ് എഫ് ഐ കാസര്‍കോട് ഏരിയാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad