രണ്ടു ദിവസം കനത്ത മഴയ്ക്ക് സാധ്യത ,മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വരുന്ന രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലുകളോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറ്കടര്‍ സന്തോഷ് കുമാര്‍. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് മഹാരാഷ്ട്രാ തീരത്തേക്ക് അടുക്കയാണ്. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് ആന്ധ്രാതീരത്തിന് അടുത്തായി മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ രണ്ട് ഘടകങ്ങളുടെ സ്വാധീനം മൂലം വരുന്ന രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 21 സെന്‍റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍.
അതിശക്തമായ മഴയ്ക്ക് പിന്നാലെ വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്‍റെ ശക്തി രണ്ടുദിവസത്തിനുള്ളില്‍ കുറയാന്‍ സാധ്യതയുണ്ട്. അതേസമയം കേരള, ലക്ഷ്ദ്വീപ്, കര്‍ണ്ണാടക തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഡയറക്ടര്‍ പറഞ്ഞു.
www.ezhomelive.com
No comments
Post a Comment