മലയാളത്തിൽ ആദ്യമായി ഒരു ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചത് ഇന്നേക്ക് മൂന്ന് വർഷങ്ങൾക്ക് മുൻപ് ! ഓർമിക്കാം ആ ചരിത്ര ദിവസം വീണ്ടും…
മലയാളത്തിന് ആദ്യമായി 100 കോടി-150 കോടി ക്ലബ്ബുകളിലേക്കുള്ള വാതില്‍ തുറന്നുകൊടുത്ത ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്സ് ഓഫീസിലെ 100 കോടി ക്ലബ് എന്നത് മറുഭാഷാ ചിത്രങ്ങൾക്ക് മാത്രം കേട്ടിരുന്ന ഒരു കാര്യമാണ്. മലയാളം ഇൻഡസ്ട്രിയെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് പുലിമുരുകൻ റിലീസ് ആയത്.
2016 ഒക്ടോബർ 7 നായിരുന്നു പുലിമുരുകൻ എന്ന വിജയ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയത്.ചിത്രം റിലീസായി ഒരു മാസം കൃത്യം തികഞ്ഞ നവംബർ ഏഴാം തിയതിയായിരുന്നു പുലിമുരുകൻ 100 കോടി ക്ലബിൽ ഇടം പിടിച്ചത്. ആ ചരിത്ര നേട്ടത്തിന്റെ മൂന്നാം വാർഷികമാണ് ഇന്ന്.പിന്നീട് ലാലേട്ടൻ തന്നെ വീണ്ടും 100 കോടി ക്ലബിൽ ഇടം പിടിച്ചുവെങ്കിലും ഈ നേട്ടത്തിന് മാറ്റ് കൂടുതലാണ്.
ചിത്രത്തിന്റെ മൂന്നാം വാർഷികം ബിഗ്‌ബ്രദറിന്റെ ലൊക്കേഷനിൽ മോഹൻലാൽ ആഘോഷിച്ചിരുന്നു.സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം.മരയ്ക്കാർ ആണ് മോഹൻലാലിന്റെ അടുത്ത റിലീസ് ചിത്രം.99 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൂറു കോടിക്ക് മുകളിൽ മുതൽ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
www.ezhomelive.com
No comments
Post a Comment