Header Ads

  • Breaking News

    108MP ക്യാമറയില്‍ SAMSUNG GALAXY S11 പുറത്തിറങ്ങുന്നു ?


    സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 കൂടാതെ സാംസങ്ങ് ഗാലക്സി നോട്ട് 10 പ്ലസ് എന്നി സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം ഉടന്‍ തന്നെ പുറത്തിറങ്ങുന്ന മറ്റൊരു ഫ്ലാഗ് ഷിപ്പ് സ്മാര്‍ട്ട് ഫോണ്‍ ആണ് സാംസങ്ങ് ഗാലക്സി S11 എന്ന സ്മാര്‍ട്ട് ഫോണുകള്‍ .ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ വെച്ച്‌ SAMSUNG GALAXY S11 സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നത് 108 മെഗാപിക്സലിന്റെ ക്യാമറയിലാണ് .ഷവോമിയാണ് ആദ്യത്തെ 108 മെഗാപിക്സലിന്റെ mi cc9 pro സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയത് .


    കൂടാതെ സാംസങ്ങിന്റെ ഗാലക്സി S11 എന്ന സ്മാര്‍ട്ട് ഫോണുകള്‍ 108 മെഗാപിക്സലിന്റെ 2nd ജനറേഷന്‍ ക്യാമറയിലാണ് .അതുപോലെ തന്നെ 5x ഒപ്റ്റിക്കല്‍ സൂം ഓപ്‌ഷനുകളും ഇതിനുണ്ടാകും എന്നാണ് സൂചനകള്‍ .Samsung Galaxy Note10 സ്മാര്‍ട്ട് ഫോണുകള്‍ക്ക് 2X ഒപ്റ്റിക്കല്‍ സൂം ടെലിഫോട്ടോ ലെന്‍സ് ആയിരുന്നു നല്‍കിയിരുന്നത് . സാംസങ്ങിന്റെ ഗാലക്സി S11 സ്മാര്‍ട്ട് ഫോണുകള്‍ ഫെബ്രുവരി 2020ല്‍ പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍ .





    20:9 ആസ്പെക്റ്റ് റെഷിയോയും കൂടാതെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 10 ല്‍ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .സാംസങ്ങിന്റെ ഗാലക്സി A80 എന്ന സ്മാര്‍ട്ട് ഫോണുകളും പുറത്തിറങ്ങിയത് 20.9 ആസ്പെക്റ്റ് ഡിസ്പ്ലേ റെഷിയോയില്‍ ആയിരുന്നു .എന്നാല്‍ SAMSUNG GALAXY S11 സ്മാര്‍ട്ട് ഫോണുകളുടെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

    ليست هناك تعليقات

    Post Top Ad

    Post Bottom Ad