Header Ads

  • Breaking News

    108MP പെന്റാ ക്യാമറയില്‍ XIAOMI MI NOTE 10 പുറത്തിറക്കി ;വില.....?



    ഷവോമിയുടെ ഏറ്റവും പുതിയ MI NOTE 10 എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ചൈന വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ 108 മെഗാപിക്സലിന്റെ പെന്റാ ക്യാമറകള്‍ തന്നെയാണ് .കഴിഞ്ഞ ദിവസ്സം 108 മെഗാപിക്സലില്‍ തന്നെ ഷവോമിയുടെ mi cc9 pro എന്ന സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പുറത്തിറക്കിയിരുന്നു .ഇപ്പോള്‍ 108 മെഗാപിക്സലിന്റെ തന്നെ MI NOTE 10 ഫോണുകളും എത്തിയിരിക്കുകയാണ് .



    മറ്റു സവിശേഷതകള്‍


    6.47 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നത് .കൂടാതെ 1080x2340 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സ്നാപ്ഡ്രാഗന്റെ octa-core Qualcomm Snapdragon 730G ലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയില്‍ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .6GB + 128GB കൂടാതെ 8 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത് .


    Android 9 Pie-ബേസ് MIUI 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .108(പ്രൈമറി സെന്‍സറുകള്‍ )+12(portrait shots)+5(10x hybrid )+20(അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് )+2 (മാക്രോ ഷോട്ട് ) മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളത് .ഇതില്‍ 5 മെഗാപിക്സലിന്റെ ടെലെഫോട്ടോ ക്യാമറകള്‍ 50x ഒപ്റ്റിക്കല്‍ സൂം ആണ് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 4കെ വീഡിയോ സപ്പോര്‍ട്ടും ഇതില്‍ ലഭിക്കുന്നതാണ് .


    കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 5260mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ ഈ ഫോണുകള്‍ക്ക് 30W ന്റെ ഫാസ്റ്റ് ചാര്‍ജിങും ലഭിക്കുന്നതാണ് .ഏകദേശം 65 മിനിറ്റിനുള്ളില്‍ 100 ശതമാനം ബാറ്ററി വരെ ലഭിക്കുന്നു .ഇതിന്റെ വിപണിയിലെ വില വരുന്നത് 6 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 549 Euros (Rs 43,205 ഏകദേശം ) രൂപയും കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകള്‍ക്ക് 9 Euros (Rs. 51,105 ഏകദേശം ) രൂപയും ആണ് വില വരുന്നത് .

    ليست هناك تعليقات

    Post Top Ad

    Post Bottom Ad