Header Ads

  • Breaking News

    10,990 രൂപയ്ക്ക് 5,000 എംഎഎച്ച് ബാറ്ററി ഫോൺ, വിവോ യു 20 ഇന്ത്യയിലെത്തി



    വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വിവോ യു20 ഇന്ത്യയിലെത്തി. 5000 എംഎഎച്ച് ബാറ്ററി, സ്നാപ്ഡ്രാഗൺ 625 എന്നിവ പ്രധാന ഫീച്ചറുകളാണ്. സെപ്റ്റംബറിൽ വിവോ അവതരിപ്പിച്ച വിവോ യു 10 സ്മാർട് ഫോണിന്റെ പരിഷ്കരിച്ച പതിപ്പാണ് യു20. വിവോ യു 20 യുടെ ഇന്ത്യയിലെ വില 10,990 രൂപയാണ്. ക്യാമറ, ചിപ്‌സെറ്റ്, ഡിസ്‌പ്ലേ എന്നിവയുടെ കാര്യത്തിൽ വിവോ യു 10 നേക്കാൾ ഏറെ മാറ്റങ്ങളുമായാണ് വിവോ യു 20 വരുന്നത്.

    വിവോ യു 20 രണ്ട് വേരിയന്റുകളിലാണ് വരുന്നത് - ഒന്ന് 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് 10,990 രൂപ. മറ്റൊന്ന് 6 ജിബി റാം 64 ജിബി സ്റ്റോറേജ് 11,990 രൂപ. ഒറ്റ ചാർജിൽ ഫോണിന് 273 മണിക്കൂർ സ്റ്റാൻഡ്‌ബൈ ടൈം ലഭിക്കും, 21 മണിക്കൂർ ഇൻസ്റ്റാഗ്രാം, 17 മണിക്കൂർ ഫെയ്സ്ബുക്, 11 മണിക്കൂർ യുട്യൂബ് എന്നിവ ഉപയോഗിക്കാൻ സമയം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

    വിവോ യു 20 ഫീച്ചറുകൾ

    വിവോ യു 20 അതിന്റെ മുൻഗാമിയെക്കാൾ വലിയൊരു നവീകരണവുമായി വന്നിരിക്കുന്നത്. 1080x2340 റെസല്യൂഷനോടുകൂടിയ 6.53 FHD പ്ലസ് കപ്പാസിറ്റീവ് ഡിസ്‌പ്ലേയും മുകളിൽ ഒരു ചെറിയ വാട്ടർ ഡ്രോപ്പ് നോച്ചുമുണ്ട്. 6.35 ഇഞ്ച് വലുപ്പമുള്ളതാണ് ഡിസ്പ്ലേ.

    വിവോ യു 10 നുള്ളിലുള്ള സ്നാപ്ഡ്രാഗൺ 665 ചിപ്‌സെറ്റിനേക്കാൾ വേഗമുള്ള എഐ എൻജിനുള്ള സ്നാപ്ഡ്രാഗൺ 675 നൊപ്പം പുതിയ വിവോ യു 20 വരുന്നു. രണ്ട് ചിപ്‌സെറ്റുകളും ഒരേ 11nm പ്രോസസ്സിലാണ് നിർമിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 675 ചിപ്‌സെറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് മികച്ച ഇമേജിങ് ഫലങ്ങളും പ്രകടനവും പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 9.0 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫൺടച്ച് ഒഎസ് 9 ഉപയോഗിച്ചാണ് സ്മാർട് ഫോൺ വരുന്നത്.

    വിവോ യു 20 പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ 16 എംപി പ്രൈമറി സെൻസർ, നൈറ്റ് മോഡിനുള്ള പിന്തുണ, സൂപ്പർ വൈഡ് ആംഗിൾ ഷോട്ടുകൾക്ക് 8 എംപി സെൻസർ, മാക്രോ ഷോട്ടുകൾക്ക് 2 എംപി ക്യാമറ ലെൻസ് എന്നിവ ഉൾപ്പെടുന്നു. ക്യാമറ മൊഡ്യൂളിനുള്ളിലെ മൂന്നാമത്തെ ക്യാമറ ലെൻസിന് തൊട്ടുതാഴെ ഒരു എൽഇഡി ഫ്ലാഷ് ഇരിക്കുന്നു. സെൽഫികൾക്കായി മുൻവശത്ത് 16 എംപി ക്യാമറ സെൻസർ ലഭിക്കും.

    4 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 675 ചിപ്‌സെറ്റാണ് വിവോ യു 20 കരുത്ത് പകരുന്നത്. 64 ജിബി വരെ സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി ഉപയോക്താക്കൾക്ക് സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാൻ കഴിയും. 18W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ ശക്തി.
    റേസിങ് ബ്ലാക്ക്, ബ്ലെയ്സ് ബ്ലൂ എന്നിവയാണ് കളർ വേരിയന്റുകൾ. ആമസോൺ.ഇൻ, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവയിൽ നവംബർ 28ന് 12 പിഎം മുതൽ ഫോൺ ലഭ്യമായിരിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad