ദേശീയ അംഗീകാരത്തിന്റെ തിളക്കത്തില്‍ കണ്ണൂര്‍ ജില്ലയിലെ 12 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍
ദേശീയ അംഗീകാരത്തിന്റെ തിളക്കത്തില്‍ കണ്ണൂര്‍ ജില്ലയിലെ 12 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍.തില്ലങ്കേരി,കതിരൂര്‍ കുടുംബരോഗ്യ കേന്ദ്രങ്ങള്‍ക്കും കൂവോട് യുപിഎച്ച്‌സി ക്കും എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചതോടെയാണ് ജില്ലയില്‍ ഒരു ഡസന്‍ ആശുപത്രികള്‍ക്ക് ദേശീയ അംഗീകാരമായത്.
ഇതോടെ ഒരു ഡസന്‍ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയെന്ന നേട്ടവും കണ്ണൂരിന് സ്വന്തമായി.
സംസ്ഥാനത്ത് 55 സര്‍ക്കാര്‍ ആശുപത്രികള്‍ ഇതുവരെ എന്‍ ക്യു എ എസ് അംഗീകാരം നേടിയതില്‍ 12 സ്ഥാപനങ്ങളും കണ്ണൂര്‍ ജില്ലയിലാണ്.
തേര്‍ത്തല്ലി,കൊട്ടിയൂര്‍,വളപട്ടണം കുടുംബരോഗ്യ കേന്ദ്രങ്ങള്‍ക്കും മൈതാനപ്പള്ളി യു പി എച്ച് സിക്കുമാണ് ജില്ലയില്‍ ആദ്യമായി ദേശീയ അംഗീകാരം ലഭിച്ചത്.
ഓഗസ്റ്റ് മാസത്തില്‍ ചെറുതാഴം, കാങ്കോല്‍, ആലപ്പടമ്ബ, മലപ്പട്ടം, പാട്യം കുടുംബരോഗ്യ കേന്ദ്രങ്ങള്‍ക്കും കൊളശ്ശേരി യു പി എച്ച് സി ക്കും അംഗീകാരം ലഭിച്ചു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുരസ്‌കാര പട്ടികയില്‍ തില്ലങ്കേരി, കതിരൂര്‍ കുടുമ്ബരോഗ്യ കേന്ദ്രങ്ങളും കൂവോട് അര്‍ബന്‍ പി എച്ച് സി യുമാണ് ഇടം പിടിച്ചത്.
ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ മേല്‍നോട്ടവും,ജനപ്രതിനിധികളുടെ പ്രയത്നവും,തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും, ജില്ലാ ഭരണ കൂടത്തിന്റെയും, ഉദ്യോഗസ്ഥരുടെയും ജനകീയ കൂട്ടായ്മകളുടെയും പ്രവര്‍ത്തനവുമാണ് ജില്ലയെ ആരോഗ്യ രംഗത്തെ കുതിപ്പിലേക്ക് നയിച്ചത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകാര്യങ്ങളാണ് അംഗീകാരം കരസ്ഥമാക്കിയ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍, ഒ പി സൗകര്യം, ജീവനക്കാരുടെ കാര്യക്ഷമത,മരുന്നുകളുടെ ലഭ്യത,ലാബ് സൗകര്യം, പൊതുജനാരോഗ്യ പ്രവര്‍ത്തനം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി മുന്നൂറോളം മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് എന്‍ ക്യു എ എസ് അഗീകാരം നല്‍കുന്നത്.
8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തും.സംസ്ഥാനത്ത് 10 ആശുപത്രികള്‍ കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്.
No comments
Post a Comment