ലഹരിക്കായി പുതുവഴി തേടി കുട്ടികൾ ; ലഹരി ഉപയോഗത്തിനിടെ പാനൂർ ബസ്സ്റ്റാന്റിൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് 18 കാരന് പരിക്ക്
ലഹരിക്കെതിരെ നാടെങ്ങും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടക്കുന്നതിനിടയിലും ലഹരി നുണഞ്ഞ് വിദ്യാർത്ഥികൾ. കൃത്രിമ ലഹരി ഉപയോഗിച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ 18 കാരനായ വിദ്യാർത്ഥി കഴിഞ്ഞ ദിവസം ആശുപത്രിയിലായി. പാനൂർ ബസ്സ് സ്റ്റാന്റിൽ വെച്ചായിരുന്നു സംഭവം.വിദ്യാർത്ഥി ഇപ്പോഴും ആശുപത്രിയിലാണ്.ജെ വി ഫ്ളക്സ് എന്ന പശയിൽ മറ്റ് കൃത്രിമ വസ്തുക്കൾ കൂടി ചേർത്ത് ലഹരിയായി ഉപയോഗിക്കുകയായിരുന്നതായാണ് സൂചന. വിദ്യാർത്ഥികൾക്കിടയിൽ ഇത്തരം ലഹരി ഉപയോഗം കൂടി വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പശകൾക്ക് പുറമെ വാർണീഷ്, വൈറ്റ്നർ തുടങ്ങിയവയും പലരും ലഹരിക്ക് ഉപയോഗിക്കുന്നതായി സൂചനയുണ്ട്. മദ്യം കഴിച്ച് പോലും വിദ്യാർത്ഥികൾ ക്ലാസ്സിലെത്തിയ സംഭവങ്ങളുമുണ്ട്. ഒളവിലത്തെ ഒരു ഹൈസ്കൂളിൽ മദ്യമുപയോഗിച്ച് ക്ലാസിലെത്തിയ വിദ്യാർത്ഥികളെ അധ്യാപകർ കയ്യോടെ പിടികൂടുകയായിരുന്നു. ഫെവി ക്വിക്ക് പോലുള്ള വസ്തുക്കൾ ഒരു ഉറയിൽ ഒഴിച്ച് ശ്വസിക്കുന്നതോടെ പൂർണമായും ലഹരിയിലാവുന്നതാണ് അവസ്ഥ. ഇത് ശ്വാസകോശത്തെയും കിഡ്നിയെയും വളരെ പെട്ടെന്ന് സാരമായി ബാധിക്കുന്നതായി ആരോഗ്യ വിഭാഗം പറയുന്നു.
No comments
Post a Comment