വാഹന ഉടമയാണോ; സര്‍ട്ടിഫിക്കേറ്റ് ഇല്ലെങ്കില്‍ 2000 രൂപ പോകും
വാഹന പുകപരിശോധന നിരക്ക് കൂട്ടി. നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഡീസല്‍ ഓട്ടോകളുടെ പുക പരിശോധന 90 രൂപയാകും. നിലവില്‍ 60 രൂപയാണ്. ഇരുചക്രവാഹനങ്ങള്‍, പെട്രോള്‍ ഓട്ടോ എന്നിവയ്ക്ക് ഇനി 80 രൂപ നല്‍കണം. പെട്രോള്‍ കാര്‍- 100, ഡീസല്‍ കാര്‍ -110, ബസ്/ലോറി- 150. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലെങ്കില്‍ 2000 രൂപയാണ് പിഴ. ഇത് ആവര്‍ത്തിച്ചാല്‍ 10000 രൂപ നല്‍കേണ്ടിവരും.
No comments
Post a Comment