കമ്പൈൻഡ് ഗ്രാഡ്വേറ്റ് ലെവൽ പരീക്ഷ‐2019ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി
ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപാർട്മെന്റിൽ അസി. ഓഡിറ്റ് ഓഫീസർ, അസി. അക്കൗണ്ട്സ് ഓഫീസർ, സെൻട്രൽ സെക്രട്ടറിയറ്റ് സർവീസിൽ അസി. സെക്ഷൻ ഓഫീസർ, ഇന്റലിജൻസ് ബ്യൂറോയിൽ അസി. സെക്ഷൻ ഓഫീസർ, റെയിൽവേ മന്ത്രാലയത്തിൽ അസി. സെ്ക്ഷൻ ഓഫീസർ, എക്സ്റ്റേണൽ അഫയേഴ്സിൽ അസി. സെക്ഷൻ ഓഫീസർ, എഎഫ്എച്ച്ക്യുവിൽ അസി. സെക്ഷൻ ഓഫീസർ,
മറ്റു മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലും അസിസ്റ്റന്റ്, അസി. സെക്ഷൻ ഓഫീസർ, സിബിഡിടിയിൽ ഇൻസ്പക്ടർ ഓഫ് ഇൻകം ടാക്സ്, സിബിഐസിയിൽ ഇൻസ്പക്ടർ( സെൻട്രൽ എക്സസൈസ്), ഇൻസ്പക്ടർ(പ്രിവന്റീവ് ഓഫീസർ),ഇൻസ്പക്ടർ(എക്സാമിനർ), എൻഫോഴ്സ്മെന്റിൽ അസി. എൻഫോഴ്സ്മെന്റ് ഓഫീസർ, സിബിഐയിൽ സബ് ഇൻ്സപക്ടർ, പോസ്റ്റൽ വകുപ്പിൽ ഇൻസ്പക്ടർ, സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്സിൽ ഇൻസ്പക്ടർ,
മറ്റു മന്ത്രാലയങ്ങളിൽ വകുപ്പുകളിൽ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്/ സൂപ്രണ്ടന്റ്, സി ആൻഡ് എജിയിൽ ഡിവിഷണൽ അക്കൗണ്ടന്റ്, എൻഐയിൽ സബ് ഇൻസ്പക്ടർ,സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷനിൽ ജൂനിയർ സ്റ്റാറ്റിക്കൽ ഓഫീസർ, രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട്., സിആൻഡ്എജിയിൽ ഓഡിറ്റർ, മറ്റു മന്ത്രാലയങ്ങളിൽ ഓഡിറ്റർ, സിജിഡിഎയിൽ ഓഡിറ്റർ, സി ആൻഡ്എജിയിൽ അക്കൗണ്ടന്റ്, മറ്റു മന്ത്രാലയങ്ങളിൽ/ വകുപ്പുകളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്, കേന്ദ്ര സർക്കാർ ഓഫീസുകളിൽ സീനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്./ യുഡിക്ലർക്, സിബിഡിടി ടാക്സ് അസിസ്റ്റന്റ്, സിബിഐസിയിൽ ടാക്സ് അസിസ്റ്റന്റ്., സെൻട്രൽ ബ്യൂറോ ഓഫ് നർകോടിക്സിൽ സബ് ഇൻസ്പക്ടർ, ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ യുഡി ക്ലർക് എന്നിങ്ങനെ 34 തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം.
ഓരോ തസ്തികയിലേക്കുമുള്ള പ്രായം വിജ്ഞാപനത്തിലുണ്ട്. രാജ്യത്തെ ഒമ്പത് റീജണുകളിലായി വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. നാലു ഘട്ടങ്ങളായാണ് പരീക്ഷ. ഒന്നും രണ്ടും ഘട്ടം കംപ്യൂട്ടറധിഷ്ഠിത പരീക്ഷ ആയിരിക്കും .. മൂന്നാംഘട്ടം പേപ്പറിൽ എഴുതുന്ന രീതിയിലും നാലാംഘട്ടം സ്കിൽ ടെസ്റ്റുമാണ്.
കേരളവും ലക്ഷദ്വീപും കർണാടകവുമുൾപ്പെടുന്ന കർണാടക, കേരള റീജണിൽ ബെൽഗാവി, ബംഗളൂരു, ഹുബ്ബള്ളി, കലബുർഗി, മംഗളൂരു, മൈസൂരു, ശിവമോഗ, ഉഡുപ്പി, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കവരത്തി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.
വിലാസം:
Regional Director (KKR), Staff Selection Commission,
1st Floor, “E” Wing,
Kendriya Sadan,
Koramangala, Bengaluru, Karnataka560034 (www.ssckkr.kar.nic.in).
1st Floor, “E” Wing,
Kendriya Sadan,
Koramangala, Bengaluru, Karnataka560034 (www.ssckkr.kar.nic.in).
വഴി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 25
No comments
Post a Comment