Header Ads

  • Breaking News

    26 വർഷങ്ങൾക്ക് ശേഷം റഹ്മാൻ മലയാളത്തിൽ ഒരുക്കുന്ന ആദ്യ ഗാനം ആലപിച്ചത് വിജയ് യേശുദാസ് ! ആടുജീവിതം ഒരുങ്ങുന്നു…



    മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ പ്രിയ സംവിധായകൻ ബ്ലെസ്സി ചലച്ചിത്രമാക്കുമ്പോൾ മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമയും ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്.ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ മാർച്ചിൽ ആരംഭിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.രണ്ടാം ഷെഡ്യൂൾ ഷൂട്ട് ചെയ്ത ജോർദാനിൽ തന്നെയാണ് മൂന്നാം ഷെഡ്യൂളും ഒരുക്കുന്നത്.
    എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.എ. ആർ റഹ്മാൻ നാളുകൾക്ക് ശേഷം സംഗീതം നല്കുന്ന മലയാള സിനിമയും ഇതാണ്.അതിനാൽ തന്നെ പ്രേക്ഷകർ വളരെയധികം ആകാംഷയോടെയാണ് ചിത്രത്തിലെ ഗാനത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇതിനിടെ ആദ്യ ഗാനത്തിന്റെ റെക്കോർഡിംഗ് കഴിഞ്ഞു എന്നാണ് ലഭിക്കുന്ന സൂചന.വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
    പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും .ഈ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അനാർക്കലി എന്ന ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ ആകാംഷയാണ് ഉള്ളത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
    അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
    ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ പൂർത്തിയാകും.
    ഇതിന് ശേഷം മൂന്ന് മാസത്തോളം പൃഥ്വിരാജ് സിനിമകളിൽ നിന്ന് അവധിയെടുക്കും.ആടുജീവിതത്തിന് വേണ്ടിയുള്ള മേക്ക്ഓവർ നടത്തുവാനാണ് പൃഥ്വിരാജ് അവധിയെക്കുന്നത്.മെലിഞ്ഞുണങ്ങിയ ശരീരമാണ് പൃഥ്വിരാജിന് ഇനി ആവശ്യം.എന്തായാലും ആ ലുക്കിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
    ചിത്രത്തിന് വേണ്ടി 18 മാസത്തെ വലിയ ഡേറ്റ് ആണ് പൃഥ്വിരാജ് നല്കിയിരിക്കുന്നത്. ചിത്രത്തിലെ നജീബിന്റെ രണ്ട് കാലഘട്ടം അവതരിപ്പിക്കാൻ വേണ്ടിയാണ് ഇത്രയും നീണ്ട ഒരു ഷെഡ്യൂൾ പൃഥ്വിരാജ് മാറ്റി വെച്ചത്.പൃഥ്വിരാജിന്റെ മറ്റ് തിരക്കുകൾ എല്ലാം തീരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ബ്ലസി ഇത്രയും നാൾ.അമല പോൾ ആണ് നായികയായി വരുന്നത്. .
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad