Header Ads

  • Breaking News

    ഷുഹൈബ് വധക്കേസ്;  സി.ബി.ഐ അന്വേഷണം എതിർക്കാൻ  സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം



    തിരുവനന്തപുരം : സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ കൊണ്ടുവന്ന അഭിഭാഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപ. നിയമസഭയില്‍ മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്. ബന്ധുക്കളുടെ അപ്പീലിനെ എതിര്‍ക്കാന്‍ കേരളത്തിന് പുറത്തുനിന്നാണ് പിണറായി സര്‍ക്കാര്‍ അഭിഭാഷകരെ കൊണ്ടു വന്നത്.

    കണ്ണൂർ മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജിയെ എതിർക്കാനാണ് സർക്കാർ 34 ലക്ഷം രൂപ ചെലവിട്ട് പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവന്നത്. വിജയ് ഹൻസാരിയ, അമരേന്ദ്രർ ശരൺ സീനിയർ എന്നി അഭിഭാഷകരെയാണ് കൊണ്ടുവന്നത്.  

    അമരേന്ദ്രർ ശരണിന് 22 ലക്ഷം രൂപ അനുവദിച്ചെങ്കിലും കൈമാറിയിട്ടില്ല . ഇതു സംബന്ധിച്ച് സണ്ണി ജോസഫ് എം.എൽ. എയുടെ ചോദ്യത്തിന് നിയമസഭയിൽ നിയമമന്ത്രി എ കെ ബാലൻ നൽകിയ മറുപടിയിൽ കേസ് നമ്പർ മാത്രമാണ് നൽകിയിരുന്നത്. ഏത് കേസാണെന്നോ വിശദാംശങ്ങളോ നൽകിയിട്ടില്ല. രേഖാ മൂലം നൽകിയ മറുപടിയിൽ ഷുഹൈബിന്റെ പേര് പോലും പരാമർശിച്ചിട്ടില്ല. ഷുഹൈബിന്റെ പിതാവ് സി.പി മുഹമ്മദ് നൽകിയ ഹരജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം. അനുവദിച്ചു. 34 ലക്ഷം രൂപക്ക് അഭിഭാഷകരെ കൊണ്ടുവന്നാണ് സി.ബി.ഐ അന്വേഷണത്തെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ എതിർത്തത്.സമാനമായ രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എംകാരായ പ്രതികളെ രക്ഷിക്കാൻ ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad