Header Ads

  • Breaking News

    മരട് വിഷയം വെള്ളിത്തിരയിലേക്ക്; ‘മരട് 357’ സംവിധാനം ചെയ്യുന്നത് കണ്ണൻ താമരക്കുളം


    കേരളത്തിൽ ഏറെ വാർത്താപ്രാധാന്യം നേടിയ മരട് വിഷയം സിനിമയാകുന്നു. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം കണ്ണൻ താമരക്കുളമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ദിനേശ് പള്ളത്താണ് തിരക്കഥ. പട്ടാഭിരാമന് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പട്ടാഭിരാമനിലും ഇത്തരത്തിൽ സാമൂഹികപ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്തിരുന്നത്.

    ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മരട് ഫ്ലാറ്റിന് എങ്ങനെ നിർമാണാവകാശം കിട്ടി. അതിൽ നടന്ന ചതിയുടെ അറിയാക്കഥ ചിത്രത്തിലൂടെ പറയും. കൂടാതെ ഒന്നുമറിയാതെ ജീവിതം നഷ്ടപ്പെട്ട ഫ്ലാറ്റ് ഉടമകളുടെ ജീവിതം കൂടി ഞങ്ങളിതിലൂടെ പറയാൻ ശ്രമിക്കുന്നു.’ കണ്ണൻ താമരക്കുളം പറഞ്ഞു.
    ചിത്രത്തിന്റെ ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവർ ഗാനരചന നിർവഹിക്കുന്നു. സംഗീതം ഫോർ മ്യൂസിക്സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് സാനന്ദ് ജോർജ്, കലാ സംവിധാനം സഹസ് ബാല. പ്രൊഡക്‌ഷൻ ൺട്രോളർ ബാദുഷ, പ്രൊഡക്‌ഷൻ ഡിസൈനർ അമീർ കൊച്ചിൻ, എക്സിക്യൂട്ടീവ് പ്രൊഡൂസർ റ്റി.എം. റഫീഖ്, വാർത്താപ്രചരണം എ.എസ്.ദിനേശ്.
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad