സിബിഎസ്ഇ റിക്രൂട്ട്‌മെന്റ്: 357 ഒഴിവുകളിലേക്ക് അപേക്ഷിക്കാം..
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷനിൽ ഗ്രൂപ്പ് എ, ബി, സി, തസ്തികകളിലായി 357 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്.
ഒഴിവുകൾ
അസിസ്റ്റന്റ് സെക്രട്ടറി (ഗ്രൂപ്പ് എ)- 14
അസിസ്റ്റന്റ് സെക്രട്ടറി (ഐടി) (ഗ്രൂപ്പ് എ)- 07
അനലിസ്റ്റ് (ഐടി) (ഗ്രൂപ്പ് എ)- 14
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ (ഗ്രൂപ്പ് ബി) - 08
സീനിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) - 60
സ്റ്റെനോഗ്രാഫർ (ഗ്രൂപ്പ് സി) - 25
അക്കൗണ്ടന്റ് (ഗ്രൂപ്പ് സി) - 06
ജൂനിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) - 204
ജൂനിയർ അക്കൗണ്ടന്റ് (ഗ്രൂപ്പ് സി) - 19
അപേക്ഷ: cbse.nic.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാർഥിയുടെ ഫോട്ടോ, ഒപ്പ്, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയിലേക്ക് നേരിട്ടു കടക്കാൻ ഇവിടെ ക്ലിക്ക്ചെയ്യുക.
ഫീസ്:വനിതകൾക്കും എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്തഭടർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്കും ഫീസില്ല. മറ്റുള്ളവർക്ക് ഗ്രൂപ്പ് എ തസ്തികകളിലേക്ക് 1500 രൂപയും ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് 800 രൂപയുമാണ് ഫീസ്.
വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവയുൾപ്പെടെ വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബർ 16.
www.ezhomelive.com
No comments
Post a Comment