പരാജയത്തില്‍ തളാരതെ ഐഎസ്ആര്‍ഒ, ചന്ദ്രയാന്‍-3 അടുത്ത നവംബറില്‍
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ചന്ദ്രയാന്‍-3 ദൗത്യം അടുത്ത നവംബറില്‍ വിക്ഷേപിക്കും. ചന്ദ്രയാന്‍-2 ദൗത്യം അവസാന നിമിഷം ലാന്‍ഡര്‍ നിയന്ത്രണം വിട്ട് ചന്ദ്രനില്‍
ഇടിച്ചിറങ്ങയതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.
2020 നവംബറില്‍ ഉചിതമായ ലോഞ്ച് വിന്‍ഡോ ഉള്ളതിനാലാണ് വിക്ഷേപണം നടത്താന്‍ ആലോച്ചിക്കുന്നത്.
തിരുവനന്തപുരം വിഎസ്എസ്‌സി ഡയറക്ടര്‍ എസ് സോമനാഥിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയാണ് പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യറാക്കുന്നത്.
ചന്ദ്രയാന്‍-2 നുണ്ടായ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചാവും ചന്ദ്രയാന്‍-3 യുടെ രൂപകല്‍പന. പരാജയപ്പെട്ട ദൗത്യത്തിലെ ലാന്‍ഡര്‍, റോവര്‍, ലാന്‍ഡിംഗ് ഓപ്പറേഷന്‍ എന്നിവ പുതിയ രീതിയില്‍ പരിഷ്‌കരിക്കും.
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-2 അന്തിമ ഘട്ടത്തില്‍ പരാജയപ്പെട്ടിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ശ്രമിക്കവെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. അന്തിമ ഘട്ടത്തിലെത്തും വരെ വിജയകരമായി മുന്നേറിയ ദൗത്യത്തിലെ പോരായ്മകള്‍ കണ്ടെത്തി വീണ്ടും ശ്രമങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
No comments
Post a Comment