Header Ads

  • Breaking News

    ഇന്ത്യയുടെ കരുത്തു വർധിപ്പിക്കുന്ന കാർട്ടോസാറ്റ്–3 ഉപഗ്രഹം വിക്ഷേപിച്ചു



    ബാംഗ്ലൂർ:  പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്തു വർധിപ്പിക്കുന്ന കാർട്ടോസാറ്റ്–3 ഉപഗ്രഹം വിക്ഷേപിച്ചു. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെയാണ് നിർണായക ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തിക്കുന്നത്. തദ്ദേശീയ വികസിപ്പിച്ചെടുത്ത അത്യാധുനിക ഇമേജ് സെന്‍സിങ്  ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 3യും അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളുമാണ് ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്പേഷ്   സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. കാര്‍ട്ടോസാറ്റ് വിക്ഷേപിച്ചു 17 മിനിറ്റിനകം ഭ്രമണപഥത്തില്‍ എത്തും. തുടര്‍ന്ന് ഒന്നിനു പിറകെ ഒന്നായി 13 ഉപഗ്രഹങ്ങളെയും ഭ്രമണപഥങ്ങളിലേക്കു ഉയര്‍ത്തും.
    ചന്ദ്രയാന്‍ രണ്ടിനു ശേഷം  ഐഎസ്ആര്‍ഒ യുടെ നിര്‍ണായകമായ  ഉപഗ്രഹ വിക്ഷേപണ ദൗത്യമാണിത്. 509 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലാണ് കാർട്ടോസാറ്റിനെ എത്തിക്കുക. ഉയർന്ന റസലൂഷനിൽ ഭൂമിയുടെ സൂക്ഷ്മമായ ചിത്രങ്ങൾ പകർത്താൻ 1625 കിലോ ഭാരമുള്ള കാർട്ടോസാറ്റിനു ശേഷിയുണ്ട്. ഭൂവിനിയോഗം, നഗരാസൂത്രണം, തീരപരിപാലനം എന്നിവയ്ക്കും പ്രയോജനപ്പെടും.
     

    No comments

    Post Top Ad

    Post Bottom Ad