കാർട്ടോസാറ്റ് -3 വിക്ഷേപണം ഇന്ന്
ബംഗളൂരു: ഭൗമനിരീക്ഷണത്തിനായി അത്യാധുനിക ചിത്രീകരണ സംവിധാനങ്ങളുള്ള 'കാര്‍ട്ടോസാറ്റ്-3' വിക്ഷേപണത്തിനായി കൗണ്ട്ഡൗണ്‍ തുടങ്ങി. ബുധനാഴ്ച രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്ന് 'കാര്‍ട്ടോസാറ്റ്-3' കൃത്രിമോപഗ്രഹവുമായി പി.എസ്.എല്‍.വി- സി-47 കുതിച്ചുയരും.
റോക്കറ്റ് വിക്ഷേപണ തറയിലേക്ക് മാറ്റി അന്തിമ പരിശോധനകള്‍ക്കുശേഷം ചൊവ്വാഴ്ച രാവിലെ 7.28നാണ് 26 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. തുടര്‍ന്ന് റോക്കറ്റില്‍ വിവിധ ഘട്ടങ്ങളിലായി ഇന്ധനം നിറക്കുന്ന പ്രവൃത്തിയും നടന്നു.
No comments
Post a Comment