Header Ads

  • Breaking News

    നേവിയില്‍ അവസരം; മെട്രിക് റിക്രൂട്ട് വിഭാഗത്തില്‍ 400 ഒഴിവുകളിലേക്ക് അപേക്ഷിക്കാം..


    മെട്രിക് റിക്രൂട്ട് വിഭാഗത്തിലേക്ക് സെയിലർമാരാകാൻ നാവികസേന അപേക്ഷ ക്ഷണിച്ചു. ഷെഫ്, സ്റ്റ്യുവാർഡ്, ഹൈജീനിസ്റ്റ് തസ്തികകളിലേക്ക് ഇതുവഴി നിയമനം ലഭിക്കും. 400 ഒഴിവുകളുണ്ട്. എം.ആർ.-ഒക്ടോബർ 2020 ബാച്ചിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽമതി.


    പ്രായം: 2000 ഒക്ടോബർ 1-നും 2003 സെപ്റ്റംബർ 30-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

    യോഗ്യത:
    1. ഷെഫ്: പത്താക്ലാസ്. ആഹാരംപാചകം ചെയ്യലായിരിക്കും ജോലി.
    2. സ്റ്റ്യുവാഡ്: പത്താംക്ലാസ്. ഓഫീസേഴ്സ് മെസിൽ ഭക്ഷണവിതരണം, ഹൗസ്കീപ്പിങ് എന്നിവയായിരിക്കും ജോലി.
    3. ഹൈജീനിസ്റ്റ്: പത്താംക്ലാസ്. ശുചിമുറിയുൾപ്പെടെയുള്ള പ്രദേശങ്ങൾ വൃത്തിയാക്കലായിരിക്കും ജോലി.

    ശമ്പളം:പരിശീലനകാലത്ത് പ്രതിമാസം 14,600 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കി സർവീസിൽ കയറുന്നവർക്ക് 21,700- 69,100 രൂപ നിരക്കിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. മാസ്റ്റർ ചീഫ് പെറ്റി ഓഫീസർവരെ ഉയരാവുന്ന തസ്തികയാണിത്.


    കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയുടെ ഫലം മുപ്പതുദിവസത്തിനുള്ളിൽ അറിയാനാകും. തുടർന്ന് നടക്കുന്ന കായികക്ഷമതാപരീക്ഷയ്ക്കും വൈദ്യപരിശോധനയ്ക്കുമായി രണ്ടുദിവസം വേണ്ടിവരും. ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷ എഴുതാം. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ്, ജനറൽ നോളജ് എന്നിവയായിരിക്കും അരമണിക്കൂർ നേരത്തെ എഴുത്തുപരീക്ഷയിലെ വിഷയങ്ങൾ. 2020 ഫെബ്രുവരിയിലായിരിക്കും എഴുത്തുപരീക്ഷ. എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് നേവി വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ്ചെയ്തെടുക്കാം. അഡ്മിറ്റ് കാർഡ് തപാലിൽ അയയ്ക്കില്ല.

    എഴുത്തുപരീക്ഷയ്ക്ക് വരുമ്പോൾ അഡ്മിറ്റ് കാർഡിനൊപ്പം മാർക്ക് ഷീറ്റുകൾ, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, എൻ.സി.സി. സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ) എന്നിവയും കൊണ്ടുവരണം.

    കായികക്ഷമതാപരീക്ഷ: 7 മിനിറ്റിൽ 1.6 കി.മീറ്റർ ദൂരം പിന്നിടാൻ സാധിക്കണം. 20 സ്ക്വാട് അപ്, 10 പുഷ് അപ് എന്നിവയുമുണ്ടാകും.


    ശാരീരികയോഗ്യത: കുറഞ്ഞ ഉയരം 157 സെ.മീ., ഉയരത്തിന് ആനുപാതികമായ തൂക്കം. നെഞ്ചളവ് 5 സെ.മീ. വികസിപ്പിക്കാൻ സാധിക്കണം. മുട്ടുതട്ട്, പരന്ന കാൽപ്പാദം, വെരിക്കോസ് വെയിൻ, ഹൃദ്രോഗങ്ങൾ, ചെവിയിൽ അണുബാധ, വർണാന്ധത എന്നിവ പാടില്ല.

    കാഴ്ച: ഷെഫ്/സ്റ്റ്യുവാഡ്- 6/36, 6/36 (കണ്ണട ധരിച്ച് 6/9, 6/12)
    ഹൈജീനിസ്റ്റ്-6/60, 6/60 (കണ്ണട ധരിച്ച് 6/9, 6/24).

    അപേക്ഷാഫീസ്:215 രൂപ. നെറ്റ് ബാങ്കിങ് അല്ലെങ്കിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി വേണം ഫീസ് അടയ്ക്കാൻ. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല.


    അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായിവേണം അപേക്ഷിക്കാൻ. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം 2020 ഒക്ടോബറിൽ ആരംഭിക്കും.
    ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 28.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad