ബിജെപിയുടെ കൊടുങ്ങല്ലൂർ റിസർവ് ബാങ്ക് ഗവർണ്ണർ രാഗേഷ് വീണ്ടും കള്ളനോട്ടുമായി പിടിയിൽ ; പിടികൂടിയത് 54 ലക്ഷത്തിന്റെ കള്ളനോട്ടുകൾ
ബിജെപിയുടെ സ്വന്തം കള്ളനോട്ടടി നേതാവ് രാഗേഷ് 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിൽ. യുവമോർച്ച നേതാവായ രാഗേഷ് മുൻപും കള്ളനോട്ടടി കേസിൽ പിടിക്കപ്പെട്ടിരിരുന്നു. നിരന്തരം പിടിക്കപ്പെട്ടതോടെയാണ് കൊടുങ്ങല്ലൂർ റിസർവ് ബാങ്ക് ഗവർണ്ണർ എന്ന് രാഗേഷിന് സോഷ്യൽ മീഡിയയിൽ പേര് വീണത്. ബിജെപി നേതാക്കളുടെ അറിവോടെയും പിന്തുണയോടെയുമാണ് കള്ളനോട്ടടി നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
54 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ കള്ളനോട്ടടി സംഘത്തിലെ പ്രധാനിയായ രാഗേഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. കൊടുവള്ളി, മതിലകം കള്ളനോട്ടടിക്കേസുകളിലും പ്രതിയായ ശ്രീനാരായണപുരം അഞ്ചാംപരത്തി സ്വദേശി എരാശ്ശേരി വീട്ടിൽ രാഗേഷ് വിദഗ്‌ധമായി മുങ്ങി നടക്കുകയായിരുന്നു.
40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാൻ പോകുന്നതിനിടെ കാരമുക്കിൽ താമസിക്കുന്ന എടമുട്ടം സ്വദേശി കണ്ണങ്കില്ലത്ത് ജവാഹിർ (47 ), എടക്കഴിയൂർ ഏറച്ചംവീട്ടിൽ നിസാർ ( 42 ) എന്നിവരെ എസ്ഐ കെ.ജെ ജിനേഷും സംഘവും ആദ്യം അറസ്റ്റ് ചെയ്തിരിന്നു. ഇവരുടെ വീട് അന്നു രാത്രി റെയ്ഡ് ചെയ്ത് 13.46 ലക്ഷം രൂപയുടെ കള്ളനോട്ട് കൂടി പിടികൂടിയിരുന്നു.
പിന്നീടുള്ള അന്വേഷണത്തിലാണ് ഇവരുടെ സംഘത്തലവൻ രാഗേഷ് ആണെന്ന വിവരം ലഭിച്ചത്. പിന്നീടാണു രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
No comments
Post a Comment