Header Ads

  • Breaking News

    ഇനി കേരളത്തില്‍ Airtel 3G സര്‍വീസുകള്‍ ലഭ്യമാകുകയില്ല


    എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തതന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് .എയര്‍ടെലിന്റെ കേരളത്തിലെ ഉപഭോതാക്കള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്നമാണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് .എന്നാല്‍ ഇപ്പോള്‍ ഇതാ അതിനു പുതിയ പരിഹാരവുമായി എയര്‍ടെല്‍ തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നു .കേരളത്തിലെ എയര്‍ടെല്‍ 3ജി കണക്ഷനുകള്‍ നിര്‍ത്തലാക്കുവാന്‍ പോകുന്നു .

    മികച്ച സ്പീഡില്‍ എയര്‍ടെല്‍ 4ജി എല്ലാ ഉപഭോതാക്കള്‍ക്കും ലഭ്യമാക്കുവാന്‍ ആണ് ശ്രമം .അതിന്നായി പുതിയ 2300 Mhz (TD LTE), 2100 Mhz (LTE 2100), and 1800 Mhz (FD LTE) ലോകോത്തരനിരവരമുള്ള സ്പെക്‌ട്രങ്ങള്‍ ഉടന്‍ തന്നെ കേരളത്തില്‍ സ്ഥാപിക്കുന്നതാണ് .നിലവില്‍ എയര്‍ടെല്‍ 3ജി ഉപയോഗിക്കുന്ന ഉപഭോതാക്കള്‍ എല്ലാംതന്നെ 4ജി കണക്ഷനുകളിലേക്കു അതിനു ശേഷം അപ്ഗ്രേഡ് ചെയ്യേണ്ടതാണ് .

    ഇനി മുതല്‍ എയര്‍ടെല്‍ 2ജി കൂടാതെ എയര്‍ടെല്‍ 4ജി എന്നി സര്‍വീസുകള്‍ മാത്രമാണ് എയര്‍ടെലിന്റെ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുകയുള്ളു .ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2ജി സര്‍വീസുകളും 4 ജി ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 4ജി സര്‍വീസുകളും ഇനി മുതല്‍ ലഭ്യമാകുന്നതാണു് .

    No comments

    Post Top Ad

    Post Bottom Ad