Header Ads

  • Breaking News

    സംഗീതം ഇല്ലാതെ തന്നെ മാമാങ്കം അത്ഭുതപ്പെടുത്തി ! മാമാങ്കത്തിനെ വാനോളം പുകഴ്ത്തി പദ്മാവത്, വാർ എന്നി സിനിമകളുടെ സംഗീത സംവിധായകർ


    എം പത്മകുമാർ സംവിധാനം ചെയ്യുന്ന എന്ന മമ്മൂട്ടി നായകനായുള്ള ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ ഒന്നടങ്കം. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബോളിവുഡിൽ നിന്നുള്ള ബെൽഹാര സഹോദരന്മാർ ആണ്. ഇതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നത് അങ്കിത്- സഞ്ചിത് ടീം ആണ്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ ഉള്ള ഈ ചിത്രത്തിന്റെ എഡിറ്റഡ് വേർഷൻ തന്നെ അത്ഭുതകരമാണ് എന്നാണ് അവർ പറയുന്നത്.

    സംഗീതം ഒന്നുമില്ലാതെ താൻ ഈ ചിത്രം കണ്ടെന്നും സംഗീതം ഇല്ലാതെ തന്നെ ചിത്രം ഗംഭീരമായി വന്നിട്ടുണ്ടെന്നും സംഗീതം ഇല്ലാതെ തനിക്കു ചിത്രം കാണാൻ സാധിച്ചത് കൊണ്ട് തന്നെ ഒരു പുതുമ ഇതിന്റെ പശ്ചാത്തല സംഗീതം ഒരുക്കുമ്പോൾ കൊണ്ട് വരാൻ സഹായിച്ചിട്ടുണ്ട് എന്നും സംഗീതം കൂടി ചേരുമ്പോൾ ഈ ചിത്രം വേറെ തലത്തിലേക്ക് ഉയരും എന്നും ബെൽഹാര സഹോദരന്മാർ പറയുന്നു. ഇത്രയും വലിയ ഒരു ചിത്രത്തിൽ അരങ്ങേറാൻ സാധിച്ചത് അവരുടെ ഭാഗ്യമായാണ് അവർ കരുതുന്നത്. ചരിത്രത്തോടൊപ്പം ഫാന്റസിയും ഉള്ള പ്രമേയം ആണ് മാമാങ്കം കൈകാര്യം ചെയ്യുന്നത് എന്നും അത് കൊണ്ട് തന്നെ സംഗീതം ഒരുക്കിയപ്പോൾ ഒരു കാലഘട്ടം മാത്രമായി ഫോക്കസ് ചെയ്യാതെ അതിനും മുകളിൽ പോയി സംഗീതം ഒരുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു എന്നും അവർ പറയുന്നു. നവംബർ 21 ന് ചിത്രം തീയേറ്ററുകളിലെത്തും.

    മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ മോഹൻ, സുദേവ് നായർ, മണിക്കുട്ടൻ, സിദ്ദിഖ്, തരുൺ രാജ് അറോറ, അബു സലിം, വത്സലാ മേനോൻ, നിലമ്പൂർ ആയിഷ, ഇടവേള ബാബു, സുധീർ സുകുമാരൻ, മാസ്റ്റർ അച്യുത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.

    ഇതിനിടെ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്‌സ് ഫാർസ് ഫിലിംസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയർ അടിസ്ഥാനത്തിൽ ആണ് നിർമാതാവും ഫാർസ് ഫിലിംസും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad