ചരിത്ര നേട്ടത്തിൽ ഏഴിമല ഇന്ത്യൻ നാവിക അക്കാദമി; പ്രസിഡന്റ്സ് കളർ പുരസ്‌കാരം രാഷ്ട്രപതി സമ്മാനിച്ചു
കണ്ണൂർ: ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്സ് കളർ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. സൈനിക യൂണിറ്റുകൾക്ക് രാഷ്ട്രം നൽകുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്സ് കളർ അവാർഡ്. സുവർണ ജൂബിലി വർഷത്തിലാണ് ഇന്ത്യൻ നാവിക അക്കാദമിയുടെ ചരിത്ര നേട്ടം. പരമ്പരാഗതവും ആധുനികവുമായ വെല്ലുവിളികളെ ഒരുപോലെ നേരിടാൻ സജ്ജരാകണമെന്ന് പുരസ്കാരം സമ്മാനിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പട്ടിൽ തീർത്ത പ്രത്യേക പതാകയാണ് ഇന്ന് രാഷ്ട്രപതി സമ്മാനിച്ച പ്രസിഡന്റ്സ് കളർ. സവിശേഷ സന്ദർഭങ്ങളിൽ നാവിക അക്കാദമിയിൽ നടക്കുന്ന പരേഡുകളിൽ ഇനിമുതൽ ഈ പതാക ഉപയോഗിക്കും.
1969ൽ സ്ഥാപിതമായ നാവിക അക്കാദമി നേട്ടങ്ങളുടെ പട്ടികയുമായി 50 വർഷം പൂർത്തിയാക്കുകയാണ്. ആസ്ഥാനം ഏഴിമലയിലേക്ക് മാറിയിട്ട് പത്തു വർഷവും പിന്നിടുകയാണ്. രാജ്യത്തിന്റെ മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ മുന്നിൽ നിർത്തി പ്രാർത്ഥനകളോടെയാണ് ചടങ്ങ് തുടങ്ങിയത്. കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണറിനു ശേഷം രാജ്യത്തെ പരമോന്നത പുരസ്കാരം രാഷ്ട്രപതി സമ്മാനിച്ചു.
www.ezhomelive.com
No comments
Post a Comment