കണ്ണൂര്‍ വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ കുങ്കുമ പൂവും സ്വര്‍ണ്ണവും സിഗററ്റും ലഹരി വസ്തുക്കളും പിടികൂടി
കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങളുടെ കുങ്കുമ പൂവും സ്വര്‍ണ്ണവും സിഗററ്റും ലഹരി വസ്തുക്കളും പിടികൂടി. രണ്ടു യാത്രക്കാരില്‍ നിന്നാണ് ഇവ പടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ചെങ്കളയിലെ തൊട്ടി അബ്ദുള്ള ഇബ്രാഹിം (56), ചട്ടഞ്ചാല്‍ തെക്കില്‍ അബ്ദുള്‍ ഖാദര്‍ മുസലിയാര്‍ റഹൂഫ് (60) എന്നിവരെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.
വെള്ളിയാഴ്ച രാവിലെ ദുബായില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.
അബ്ദുള്ള ഇബ്രാഹിമില്‍ നിന്നും 15.2 കിലോ കുങ്കുമപ്പൂവും 116 ഗ്രാം സ്വര്‍ണവും 40 സിഗററ്റുമാണ് പിടിച്ചെടുത്തത്. 1400 പായ്ക്ക് പാന്‍ മസാലയും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. 80000 രൂപ വില വരുന്ന നാലു സ്മാര്‍ട്ട് വാച്ചുകളും കണ്ടെടുത്തു. അബ്ദുള്‍ ഖാദറില്‍ നിന്നും 135 ഗ്രാം സ്വര്‍ണവും 94 പാക്കറ്റ് സിഗററ്റും പിടികൂടി. ഇയാളില്‍ നിന്നും 10.8 കിലോ കുങ്കുമ പൂവ്, 1380 പാക്കറ്റ് പാന്‍ മസാല, മൂന്ന് സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്.

No comments
Post a Comment