Header Ads

  • Breaking News

    അയോധ്യാ കേസ്;  ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ തീരുമാനിച്ചു



     ന്യൂഡല്‍ഹി: അയോധ്യാ തര്‍ക്കഭൂമി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ തീരുമാനിച്ചു. കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുള്ള, കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുള്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാൻ എന്നിവരാണ്  പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്. 

    ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാനും ഒറ്റക്കക്ഷിയായാണ് കോടതിയെ സമീപിക്കുക. ഇവര്‍ അടുത്ത ദിവസം തന്നെ ഹര്‍ജി സമര്‍പ്പിച്ചേക്കും. ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ ഇതിനോടകം ഏഴു മുസ്‌ലിം കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. 26ന് ലഖ്‌നൗവില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ യോഗം ചേരുന്നുണ്ട്. ഈ നിര്‍ണായക യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുക. 

    No comments

    Post Top Ad

    Post Bottom Ad