ബുൾബുൾ ചുഴലിക്കാറ്റ്: കേരളത്തിൽ പരക്കെ മഴക്ക് സാധ്യത
ബുൾബുൾ ചുഴലിക്കാറ്റ് വരുന്നു. കേരളത്തിൽ പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കിയിൽ ഇന്ന് യെല്ലോ അലേർട്ട്.
അതേ സമയം ചുഴലിക്കാറ്റിനെ നേരിടാൻ പ്രധാന മന്ത്രിയുടെ ഓഫീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടത്തി.
ഒഡീഷ, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. 24 മണിക്കൂർ സ്ഥിതി നിരീക്ഷണ റിപ്പോർട്ടാണ് ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
70 മുതൽ 90 വരെ കിമീ വേഗതയിൽ ഇന്നും നാളെയും കാറ്റ് വീശാൻ സാധ്യതയുണ്ട്. ദേശീയ ദുരന്ത നിവാരണ സേന എന്തും നേരിടാൻ പരിപൂർണ സജ്ജമാണ്. ബുൾബുളാണ് ഈ വർഷം ഇന്ത്യയെ ബാധിച്ച ഏഴാമത്തെ ചുഴലിക്കാറ്റ്.
No comments
Post a Comment