Header Ads

  • Breaking News

    അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ നാലു മരണം 



    കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷാ ഡ്രൈവറായ പുരുഷനുമാണ് മരിച്ചത്. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം.

    ഓട്ടോ ഡ്രൈവര്‍ അങ്കമാലി സ്വദേശിജോസഫ് പനങ്ങാട്ടുപറമ്ബിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, മരിച്ച മൂന്നൂസ്ത്രീകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

    ഫോക്കസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad