ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹന ഫാത്തിമ അപേക്ഷ നല്‍കി
കൊച്ചി: ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹന ഫാത്തിമ അപേക്ഷ നല്‍കി. കൊച്ചി ഐജി ഓഫിസിലെത്തിയാണ് സുരക്ഷാ നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്ന ഫാത്തിമ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭക്തരുടെ എതിര്‍പ്പിനെ ഭയപ്പെടുന്നില്ലെന്നും രഹ്ന ഫാത്തിമ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. അതിനുള്ള അവകാശമുണ്ട്. ജന്മദിനമായ നവംബര്‍ 26 ന് മാലയിടാമെന്നാണ് കരുതുന്നത്. കുടുംബത്തോടെ പോകാനാണ് പദ്ധതി. യുവതി പ്രവേശന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടിലാത്ത അവസരത്തിൽ കൂടിയാണ് രഹ്നയുടെ ശബരിമല സാന്ദ്രാശനം. അതേസമയം, സുരക്ഷ നൽകേണ്ടതില്ല എന്ന നിലപാടിലാ സർക്കാർ.
കഴിഞ്ഞ മണ്ഡലകാലത്തും രഹ്ന പൊലീസിന്റെ സഹായത്തോടെ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഭക്തരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറേണ്ടി വന്നിരുന്നു.
www.ezhomelive.com
No comments
Post a Comment