മഹ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; ലക്ഷദ്വീപിലും കേരളത്തിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരും
തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുകയാണ്. ലക്ഷദ്വീപിലും കേരളത്തിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്ഷദ്വീപിലും യെല്ലോ അലേർട്ടാണ്. ലക്ഷദ്വീപിൽ മണിക്കൂറിൽ 80 കിമീ വരെ വേഗതയിലും, കേരളത്തിൽ 65 കിമീ വരെ വേഗതയിലും കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമാകും. വടക്കൻ കേരളത്തിൽ കൂടുതൽ ശകതമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.
മീൻ പിടുത്തക്കാർ കടലിൽ പോകുന്നത് നിർബന്ധമായും ഒഴിവാക്കണം. നാളെ വരെ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിർദേശങ്ങൾ അവഗണിച്ച് കടലിൽ പോകുന്നത് അപകടങ്ങൾ ഉണ്ടാക്കും.
www.ezhomelive.com
No comments
Post a Comment