Header Ads

  • Breaking News

    എയർ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത വർഷം മാർച്ചോടെ വിൽക്കും; ധനമന്ത്രി




     ന്യൂഡൽഹി: രണ്ട് സുപ്രധാന പൊതുമേഖല കമ്പനികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പൊതുമേഖലാ കമ്പനികളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപ്പറേഷനും അടുത്ത വർഷം മാർച്ച് മാസത്തോടെ വിൽക്കുമെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
    വിദേശ നിക്ഷേപക സംഗമങ്ങളിൽ എയർ ഇന്ത്യയുടെ വിൽപനയിൽ നിക്ഷേപകർ ഇപ്പോൾ വലിയ താത്പര്യം കാണിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശരിയായ സമയത്ത് ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും എല്ലാ മേഖലകളിലെ പ്രതിസന്ധികളും മറികടക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ പ്രമുഖർക്ക് അവരുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. പലരും പുതിയ നിക്ഷേപം ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
    നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ രണ്ട് കമ്പനികളും വിൽക്കുന്നതെന്നാണ് റിപ്പോർട്ട്.
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad