Header Ads

  • Breaking News

    യുവതീപ്രവേശത്തില്‍ എല്ലാവര്‍ക്കും നിലപാടുകള്‍ തിരുത്താനുള്ള സുവര്‍ണാവസരം:  ഉമ്മന്‍ചാണ്ടി



    ന്യൂഡൽഹി :  ശബരിമല യുവതീപ്രവേശത്തില്‍ എല്ലാവര്‍ക്കും നിലപാടുകള്‍ തിരുത്താനുള്ള സുവര്‍ണാവസരമെന്ന് എ‌‌ഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം, ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ സുപ്രീംകോടതിയെ സമീപിക്കില്ല. സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സംഘടന യുവതിപ്രവേശത്തിന് നീക്കം നടത്തുന്നതായി രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. 

    യുവതി പ്രവേശത്തെ എതിര്‍ത്തുള്ള പുനപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ വ്യക്തയില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു. വ്യക്തതിയല്ലെന്ന് പൊതുവികാരം ഉണര്‍ന്നതോടെ വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമോ എന്നുള്ള ചര്‍ച്ച സജീവമാണ്. എന്നാല്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ഒരു നിയമപരമായ ഇടപെടലും നടത്തില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട്.

    സര്‍ക്കാര്‍ സുപ്രീംകോടതിയ സമീപിക്കുകയും യുവതി പ്രവേശ വിധി നടപ്പാക്കാമെന്ന്  പറയുകയും ചെയ്താല്‍ തലവേദന സര്‍ക്കാരിനാവും. യുവതികളെ പ്രവേശിപ്പിക്കാന്‍ പറഞ്ഞാല്‍, അതിന് വേണ്ടിയാണ് സര്‍ക്കാര്‍ കോടതിയില്‍ പോയതെന്നും ആക്ഷേപം ഉയരും. സുപ്രീംകോടതിക്ക് പോലും സ്വന്തം വിധി നടപ്പാക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതില്‍ സര്‍ക്കാര്‍ അതിന്റെ പിന്നാലെ പോകേണ്ട എന്നാണ് മുഖ്യമന്ത്രിയുടെയും നിലപാട്. ഇക്കാര്യം ബന്ധപ്പെട്ട് വകുപ്പുകളിലെ മന്ത്രിമാരോട് മുഖ്യമന്ത്രി സൂചിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം ഇട്ടുകൊടുക്കുന്ന സമീപനമോ പ്രസ്താവനകളോ മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കി. 

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad