കേരള ബാങ്ക് ഇനി എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കും
തിരുവനന്തപുരം:
എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കാന്‍ ഇനി കേരള ബാങ്കിന് കഴിയും. 825 ശാഖ. അറുപത്തയ്യായിരത്തിലധികം കോടിരൂപയുടെ നിക്ഷേപം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാം ബാങ്കാകുകയാണ് ആരംഭത്തില്‍ത്തന്നെ കേരള ബാങ്ക്. പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ ബാങ്കിങ് സേവനം ഗ്രാമീണ ജനതയിലേക്കും എത്തിക്കുന്നതോടെ കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറും.
സംസ്ഥാന-ജില്ലാ ബാങ്കുകള്‍ക്കു പുറമെ കേരളത്തില്‍ 1625 പ്രാഥമിക സംഘങ്ങളും 60 ലൈസന്‍സ്ഡ് അര്‍ബന്‍ ബാങ്കുമുണ്ട്. ഇവയാണ് കേരള ബാങ്കിന്റെ അംഗങ്ങള്‍.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കുമായി നാലായിരത്തഞ്ഞൂറിലധികം ശാഖയുണ്ട്. ഒരുലക്ഷംകോടി രൂപയിലധികം നിക്ഷേപവും. ഇതെല്ലാം ചേരുമ്ബോഴുണ്ടാകുന്ന ബാങ്കിങ് ശൃംഖല സംസ്ഥാനത്തിന്റെ ബാങ്കിങ് ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമാകും.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കുമായി നാലായിരത്തഞ്ഞൂറിലധികം ശാഖയുണ്ട്. ഒരുലക്ഷംകോടി രൂപയിലധികം നിക്ഷേപവും. ഇതെല്ലാം ചേരുമ്ബോഴുണ്ടാകുന്ന ബാങ്കിങ് ശൃംഖല സംസ്ഥാനത്തിന്റെ ബാങ്കിങ് ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമാകും.
സഹകരണ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്കായിരിക്കും കേരള ബാങ്കിന്റെ നിയന്ത്രണം. പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്ന് ജനറല്‍ വിഭാഗത്തില്‍ 10 അംഗങ്ങളും മൂന്നു വനിതാ അംഗങ്ങളും പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍നിന്നുള്ള ഒരാളും അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധിയായി ഒരാളും രണ്ട് സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്ടര്‍മാരും സഹകരണ സെക്രട്ടറി, രജിസ്ട്രാര്‍, നബാര്‍ഡ് സിജിഎം, കേരള ബാങ്ക് സിഇഒ എന്നീ നാല് എക്‌സ് ഒഫിഷ്യോ അംഗങ്ങളുംകൂടി ഉള്‍പ്പെടുന്ന 21 അംഗ സമിതിക്കായിരിക്കും ഭരണച്ചുമതല.
കേരള സഹകരണ നിയമപ്രകാരം രണ്ട് പ്രൊഫഷണല്‍ അംഗങ്ങളെ ഭരണസമിതിക്ക് നാമനിര്‍ദേശം ചെയ്യാം. ഇവര്‍ക്ക് വോട്ടവകാശം ഉണ്ടാകില്ല. ആര്‍ബിഐയുടെ അന്തിമ അനുമതിയില്‍ വായ്‌പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ ഭരണസമിതിയില്‍ വോട്ടവകാശമില്ലാത്ത പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
No comments
Post a Comment