പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ പുതിയ പാർക്കിംഗ് സൗകര്യം ഒരുങ്ങുന്നു
പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ഉൾപ്പെടുന്ന മാടായി ഭാഗത്ത് ആധുനിക രീതിയിലുള്ള വാഹന പാർക്കിങ് കേന്ദ്രം ഒരുങ്ങുന്നു.
ഇതിന്റെ നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ടി.വി. രാജേഷ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണു പദ്ധതി ഒരുങ്ങുന്നത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ കൂടുതൽ വാഹനങ്ങൾക്ക് രണ്ടാം പ്ലാറ്റ്ഫോമിനു സമീപം പാർക്ക് ചെയ്യാം.
നിലവിൽ മാടായി റോഡരികിലാണ് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നത് നേരത്തെ റെയിൽവേ സ്റ്റേഷനു സമീപത്തെ പുൽമേടുകൾകളിൽ തീപിടിത്തമുണ്ടയതിനെ തുടർന്ന് സമീപത്തു നിർത്തിയിട്ട കാർ ഉൾപ്പെടയുള്ള വാഹനങ്ങൾ കത്തിനശിച്ചിരുന്ന സംഭവം ഉണ്ടായിരുന്നു.
No comments
Post a Comment