വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് രക്ഷിതാക്കൾ
വയനാട്: സുൽത്താൻ ബത്തേരിയിൽ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പരാതിയില്ലെന്നും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നും രക്ഷിതാക്കള്‍. രണ്ട് തവണ രക്ഷിതാക്കളെ സമീപിച്ചെങ്കിലും അവര്‍ പരാതി നല്‍കിയില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. പരാതി നൽകിയില്ലെങ്കിലും പോലീസ് കേസന്വേഷണവുമായി മുൻപോട്ട് പോവുകയാണ്.
പോസ്റ്റ് മോര്‍ട്ടം നടത്താതിരുന്നത് ഇപ്പോള്‍ ചുമത്തിയ വകുപ്പുകളെ ദുര്‍ബ്ബലമാക്കുമെന്നാണ് വിലയിരുത്തല്‍. 304 എ വകുപ്പ് അനുസരിച്ച് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചേര്‍ത്താണ് എഫ്‌ഐആര്‍. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനന്തവാടി എ.എസ്.പി ഡോക്ടര്‍ വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്കൂളിലെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിപട്ടികയില്‍ ഉള്ളവരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്തേക്കും.
പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അധ്യാപകന്‍, താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ നാല് പേരെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്.
www.ezhomelive.com
No comments
Post a Comment